കൊല്ലം : വൈജ്ഞാനിക സപര്യയുടെ അരനൂറ്റാണ്ട് പിന്നിടുന്ന സിറാജുല്‍ ഉലമ ശൈഖുനാ ഹൈദറൂസ് ഉസ്താദിന് ഇന്ന് ആദരവ്. ഖാദിസിയ്യ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി കൊല്ലം പീരങ്കി മൈതാനത്ത് സംഘടിപ്പിച്ച ഇക്റാം19 ആണ് സിറാജുല്‍ ഉലമയെ ആദരിക്കുന്നതിന് വേദിയായത്. . രാവിലെ 10 മണിമുതല്‍ സമ്പൂര്‍ണ ശിഷ്യ സംഗമം നടന്നു.. കല്‍ത്തറ അബ്ദുല്‍ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. . സിറാജുല്‍ ഉലമ ഐദറൂസ് ഉസ്താദ് അനുഗ്രഹ പ്രഭാഷണം നിര്‍വഹിച്ചു. . രണ്ടു മണി മുതല്‍ നടന്ന പണ്ഡിത സംഗമം കെ പി അബൂബക്കര്‍ ഹസ്രത്ത് ഉദ്ഘാടനം ചെയ്തു . സമസ്ത കേന്ദ്ര മുശാവറ അംഗം താഹ ഉസ്താദ് കായംകുളം അധ്യക്ഷതവഹിച്ചു. .നിക്കാഹ്, ത്വലാക്ക് പുതിയകാലത്തെ കര്‍മശാസ്ത്ര വീക്ഷണങ്ങള്‍ എന്ന വിഷയത്തില്‍ മുഹിയിസുന്ന പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ സംസാരിച്ചു.. പണ്ഡിത ധര്‍മ്മം എന്ന വിഷയം വി എം ഷംസുദ്ദീന്‍ മുസ്ലിയാര്‍ അവതരിപ്പിച്ചു. . എച്ച് .ഇസുദ്ദീന്‍ കാമില്‍ സഖാഫി പണ്ഡിത പരമ്പരകളെ കുറിച്ച് സംസാരിച്ചു. അഞ്ചുമണിക്ക് നടക്കുന്ന ജനകീയ സമ്മേളനത്തില്‍ വൈജ്ഞാനിക,ദര്‍സ് രംഗത്ത് 50 വര്‍ഷം തികഞ്ഞ ഹൈദറൂസ് ഉസ്താദിനെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് റഈസുല്‍ ഉലമ സുലൈമാന്‍ ഉസ്താദ് ആദരിച്ചു . മുഹിയുസുന്ന പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു .ഡോക്ടര്‍ മുഹമ്മദ് കുഞ്ഞ് സഖാഫി സ്വാഗതവും ഏരൂര്‍ ശംസുദ്ദീന്‍ മദനി അധ്യക്ഷതയും വഹിച്ചു.. പണ്ഡിത സമ്മേളനത്തില്‍ സമസ്ത, ദക്ഷിണ തുടങ്ങിയ വിവിധ സഭകളിലെ ആയിരം പണ്ഡിതന്മാര്‍ പങ്കെടുത്തു . വിവിധ സെഷനുകളിലായി മഹമൂദ് കോയ തങ്ങള്‍ അണ്ടൂര്‍കോണം , അഹ്മദ് ശരീഫ് ഫൈസി, സിറാജുദ്ധീന്‍ ബാഖവി,സിറാജുദ്ദീന്‍ അഹ്സനി,ഉമര്‍ മുസ്ലിയാര്‍ വെള്ളൂര്‍ , ഇമാമുദ്ധീന്‍ നിസാമി ,അബ്ദുസമദ് മുസ്ലിയാര്‍ വഞ്ചിയൂര്‍ , തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി , കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, പി കെ മുഹമ്മദ് ബാദുഷാ സഖാഫി , ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, കൊച്ചുവിള യൂസഫ് ഉസ്താദ് , മൈലാപ്പൂര് ഷൗക്കത്താലി മൗലവി ,ബദ്റുദ്ദീന്‍ ബാഖവി മുട്ടക്കാവ് ,വിഴിഞ്ഞം അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു.. സയ്യിദ് സൈനുദ്ധീന്‍ സഅദി ബാ അലവി തങ്ങള്‍ സമാപന പ്രാര്‍ത്ഥന നിര്‍വഹിച്ചു.