ഇന്‍ഡ്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (IWA)

ഖാദിസിയ്യയുടെ ദേശീയ ചാരിറ്റി കൂട്ടായ്മ

ചാരിറ്റി

ഓര്‍ഫന്‍ & ഹോം കെയര്‍
മാതാപിതാക്കള്‍ നഷ്ടപ്പെട്ട് സ്നേഹ ലാളനകള്‍ അന്യമായ കുരുന്നുകളെ ഏറ്റെടുത്ത് അറിവും അന്നവും നല്‍കി സംരക്ഷിക്കുന്ന പദ്ധതിയാണ് ഓര്‍ഫന്‍ കെയര്‍. നിരവധി വിദ്യാര്‍ത്ഥികളാണ് ഈ പദ്ധതിയുടെ തണലില്‍ ഖാദിസിയ്യ സ്ഥാപനങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. അനാഥ മക്കളെയും ആലംബഹീനരെയും കണ്ടെത്തി അവരുടെ വീടുകളില്‍ തന്നെ സഹായസഹകരണങ്ങളേകുന്ന പദ്ധതിയാണ് ഹോം കെയര്‍.എല്ലാമാസവും ഒരു നിശ്ചിതസംഖ്യ ഖാദിസിയ്യ അവരുടെ വീടുകളില്‍ എത്തിച്ചു നല്‍കുന്നു.ഇരുപതിലധികം കുടുംബങ്ങള്‍ ഇപ്രകാരം സംരക്ഷിക്കപ്പെടുന്നു.

ഭക്ഷണ വിതരണം
ഹോസ്പിറ്റലുകള്‍,ഹെല്‍ത്ത് സെന്‍ററുകള്‍,വടക്കന്‍ സംസ്ഥാനങ്ങളിലെ ചേരിപ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിവരുന്നത്. പാചകം ചെയ്ത ഭക്ഷണമോ ഭക്ഷണസാമഗ്രികളോ ആണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്യപ്പെടുന്നത്. പ്രതിമാസം ഒന്നിലധികം തവണ ആയിരങ്ങള്‍ക്കാണ് ഞഇഇ ഹോസ്പിറ്റലില്‍ ഖാദിസിയ്യ ഭക്ഷണവിതരണം നടത്തുന്നത്.ഇസ്ലാമിക ആഘോഷ ദിവസങ്ങളില്‍ പ്രമുഖ ഹോസ്പിറ്റലുകളില്‍ ആയിരങ്ങള്‍ക്ക് ഖാദിസിയ്യ ഭക്ഷണം നല്‍കിക്കൊണ്ടിരിക്കുന്നു.

ചികിത്സാ സഹായങ്ങള്‍
രോഗങ്ങള്‍ കാരണത്താല്‍ പ്രയാസം സഹിച്ചു കൊണ്ടിരിക്കുന്ന എത്രയോ രോഗികള്‍ക്കാണ് ഈ സഹായം ഉപകരിക്കുന്നത്.എല്ലാമാസവും പതിനായിരത്തില്‍ കുറയാതെ ഈ പദ്ധതിക്ക് ഖാദിസിയ്യ ഫണ്ട് ചെലവഴിക്കുന്നുണ്ട്.

വിവാഹ ധനസഹായം
നിരാലംബരായി സാമ്പത്തികപ്രതിസന്ധി കാരണത്താല്‍ വൈവാഹിക സൗഭാഗ്യം നിഷേധിക്കപ്പെടുന്ന നിരവധി പെണ്‍കുട്ടികള്‍ക്ക് മംഗല്യ സൗഭാഗ്യം ഒരുക്കാന്‍ ഖാദിസിയ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.ഒരുപാട് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച് കഴിയുന്നത്ര സഹായങ്ങളേകാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുന്നു.

മസ്ജിദ്&മദ്രസ നിര്‍മ്മാണം

ആരാധനകള്‍ക്കും ആത്മീയ വിദ്യാഭ്യാസം നേടുന്നതിനുള്ള വ്യവസ്ഥാപിതമായ സൗകര്യങ്ങള്‍ക്ക് അഭാവം നേരിടുന്ന അവസ്ഥയാണ് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നിലവില്‍ കാണാനാകുന്നത്. കേരളത്തിലുമുണ്ട് ഇത്തരം അവസ്ഥകള്‍. ഇതുവരെയും ബാങ്കിന്‍റെ ധ്വനികള്‍ മുഴങ്ങിയിട്ടില്ലാത്ത നാടുകള്‍,മദ്രസ പഠനങ്ങള്‍ക്ക് അവസരം കിട്ടാതെ ഒരു ജനത ദയനീയമായി വളര്‍ന്നുവരുന്ന കാഴ്ചകള്‍ വേദന ഉണര്‍ത്തുന്നു. ഇത്തരം പ്രദേശങ്ങള്‍ കണ്ടെത്തി നാടുകള്‍ക്ക് ആത്മീയചൈതന്യമേകാന്‍ ഖാദിസിയ്യ മുന്നിട്ടിറങ്ങുന്നു.കേരളത്തില്‍ മാത്രമായി 30 പള്ളികളും 32 മദ്രസകളും ഇപ്പോള്‍ ഖാദിസിയ്യയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. ബീഹാറിലെ കട്ടിഹാര്‍ ജില്ല,പശ്ചിമബംഗാളിലെ പൂര്‍ണിയ, ജമ്മു&കാശ്മീരിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായി നിരവധി പള്ളികളും മദ്രസകളും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു.അറിവും നډയുമുള്ള ഇസ്ലാമിക ജീവിതസാഹചര്യങ്ങള്‍ സമ്മാനിച്ച് ഖാദിസിയ്യ ഒരു ജനതയെ സംസ്കരിച്ചെടുക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നു.

കുടിവെള്ള പദ്ധതി
ശുദ്ധജലം ലഭിക്കാതെ പ്രയാസം അനുഭവിച്ച ഒട്ടനവധി ദേശങ്ങളില്‍ ഖാദിസിയ്യയ്ക്ക് സാന്ത്വനമേകാന്‍ കഴിഞ്ഞിട്ടുണ്ട്.അമ്പതോളം കിണറുകള്‍ ഇതിനകം നിര്‍മ്മിക്കപ്പെട്ട് കഴിഞ്ഞു.

സാമൂഹ്യ ഇഫ്താറുകള്‍
വിശുദ്ധ റമളാനുകളില്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ഖാദിസിയ്യയ്ക്ക് കീഴില്‍ ലക്ഷക്കണക്കിന് രൂപയുടെ സാമൂഹിക ഇഫ്താറുകള്‍ നടത്തിവരുന്നു

വസ്ത്ര വിതരണം
മാന്യമായ വസ്ത്രം ധരിക്കാന്‍ ഇല്ലാതെ എത്രയോ മനുഷ്യരാണ് വടക്കന്‍ സംസ്ഥാനങ്ങളില്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്.ഖാദിസിയ്യയ്ക്ക് അനല്പമായ സേവനങ്ങള്‍ ഈ മേഖലയില്‍ നടത്താനായിട്ടുണ്ട്.പതിനായിരങ്ങള്‍ക്ക് ഉടുവസ്ത്രം നല്‍കാന്‍ ഈ പദ്ധതി സഹായകമാകുന്നു.

വിധവ& പുവര്‍ പെന്‍ഷന്‍
വിധവകള്‍ക്ക് എല്ലാമാസവും ആയിരം രൂപ വീതവും പാവപ്പെട്ടവര്‍ക്ക് 10 കിലോ അരിയും നല്‍കുന്നതാണ് പെന്‍ഷന്‍& റേഷന്‍ പദ്ധതികള്‍.ഖാദിസിയ്യയിലും പ്രമുഖ ബ്രാഞ്ചുകളിലുമായി നൂറോളം ആളുകള്‍ക്ക് ഈ പദ്ധതി നടപ്പിലാക്കി വരുന്നു.

ആംബുലന്‍സ് സര്‍വ്വീസുകള്‍
ഖാദിസിയ്യയുടെ മേല്‍നോട്ടത്തില്‍ 5 ആംബുലന്‍സുകള്‍ ഇപ്പോള്‍ സര്‍വീസ് നടത്തി കൊണ്ടിരിക്കുന്നു.ആതുരസേവനരംഗത്തേക്കുള്ള ഖാദിസിയ്യയുടെ ഒരു പ്രമുഖ ചുവടുവയ്പ്പ് കൂടിയാണിത്.നൂറുകണക്കിനാളുകള്‍ക്ക് സേവനം ചെയ്യാന്‍ ഇതിനകം സര്‍വീസുകള്‍ക്കായിട്ടുണ്ട്.

ഇതര സേവനങ്ങള്‍
പ്രളയത്തിന്‍റെ കെടുതികള്‍ക്ക് മുന്നില്‍ സര്‍വ്വവും നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് കാരുണ്യ കൈത്താങ്ങാകാന്‍ ഖാദിസിയ്യയ്ക്ക് സാധിച്ചു.പാര്‍പ്പിടവും ജീവിതസൗകര്യങ്ങളും നഷ്ടമായി റെയില്‍വേ സ്റ്റേഷനുകളിലും പാതയോരങ്ങളിലും അഭയം തേടിയവര്‍ക്ക് പുതിയ ജീവിത സാഹചര്യങ്ങള്‍ ഒരുക്കുവാനും ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യുവാനും കഴിഞ്ഞിട്ടുണ്ട്.ഖാദിസിയ്യയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എത്രയോ ആളുകളുടെ കണ്ണീരൊപ്പാന്‍ കാരണമായിട്ടുണ്ട്.
അന്തിയുറങ്ങാന്‍ ഒരു കൂര പോലുമില്ലാത്ത പാവങ്ങള്‍ക്ക് ഭവനനിര്‍മ്മാണത്തിന് കാര്യമായ ഇടപെടലുകള്‍ കഴിഞ്ഞ കാലയളവില്‍ സ്ഥാപനം നടത്തിയിട്ടുണ്ട്. സാമ്പത്തികമായ കാരണങ്ങളാല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സ്ഥാപനം ശ്രദ്ധിച്ചിട്ടുണ്ട്.

ഖാദിസിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തഴുത്തല

അല്‍ അമീന്‍ പ’ിക് സ്കൂള്‍ കൊ’ുകാട്

സാമൂഹ്യ ഇഫ്താറുകള്‍

ഭക്ഷണ വിതരണം

വസ്ത്ര വിതരണം

കുടിവെള്ള പദ്ധതി

കുടിവെള്ള പദ്ധതി

അല്‍ അമീന്‍ പ’ിക് സ്കൂള്‍ കൊ’ുകാട്

വസ്ത്ര വിതരണം

ഖാദിസിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തഴുത്തല

ആംബുലന്‍സ് സര്‍വ്വീസുകള്‍

അഡ്രസ്

ഖാദിസിയ്യ ഇസ് ലാമിക് കോംപ്ലക്സ് തഴുത്തല മുഖത്തല പി.ഒ കൊട്ടിയം , കൊല്ലം, കേരള - 691577 .

0474 253 1578
admin@quadisiyya.org