സിറാജുല്‍ ഉലമാ ഹൈദ്രോസ് മുസ്ലിയാര്‍ ഫൈളി
സമസ്ത ഉപാധ്യക്ഷന്‍ (ഖാദിസിയ്യ പ്രസിഡന്‍റ് )

മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം
(ഖാദിസിയ്യ ജനറല്‍ സെക്രട്ടറി)

ഖാദിസിയ്യയെ അറിയാം

ദക്ഷിണ കേരളത്തിലെ മുസ്ലിം വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തന മേഘലകളില്‍ നിര്‍ണായക പങ്കുവഹിച്ച ഏറ്റവും വലിയ വിദ്യാഭ്യാസ സംസ്കാരിക സമുച്ഛയമാണ് ഖാദിസിയ്യ ഇസ്ലാമിക് കോംപ്ലക്സ്. ആധുനിക വിദ്യാഭ്യാസത്തിനൊപ്പം ആത്മിയ ശിക്ഷണങ്ങളും സമന്വയിപ്പിച്ച് പുതുലോകത്തിന്‍റെ സാധ്യതകളറിഞ്ഞ് സക്രിയമാകുന്നൊരു തലമുറയെ ഖാദിസിയ്യ സൃഷ്ടിക്കുന്നു. കൊല്ലം ജില്ലക്ക് പുറമെ തിരുവനന്തപുരം, ആലപ്പുഴ, പത്തനം തിട്ട ജില്ലകളിലും വ്യാപിച്ചു കിടക്കുന്ന സ്ഥാപന-സേവന പ്രവര്‍ത്തനങ്ങളുടെ പേരാണ് ഖാദിസിയ്യ. അറിവ്, അലിവ്, അര്‍പ്പണം എന്ന വ്യത്യസ്ഥമായ തലങ്ങളെ കേന്ദ്രീകരിച്ചുള്ള ബഹുമുഖ പദ്ധതികളാണ് ഖാദിസിയ്യ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാലിൽ ഖാദിസിയ്യ ഇസ് ലാമിക് കോപ്ലക്സിന്റെ ഉദയം. ഇസ് ലാമിക മൂല്യങ്ങളുടെ വീണ്ടെടുപ്പിലൂടെ സമൂഹത്തിന്റെ സമുദ്ധാരണ ഗോദയിൽ കാലത്തോടെപ്പം അടയാളപ്പെടുത്തിയ ഒരു ഐതിഹാസിക സംരഭത്തിന്റെ നാന്ദി കുറിക്കുകയായിരുന്ന കൊട്ടിയം, തഴുത്തലയിൽ .വരണ്ടുണങ്ങിയ വഴിത്താരകളിൽ പച്ചപ്പിന്റെ വിത്തെറിഞ്ഞ് ഖാദിസിയ്യ കൊല്ലത്തിന്റെ മാനവിക ഹൃദയം കീഴടക്കി .കാരുണ്യത്തിന്റെ കൈകളും വിദ്യാഭ്യാസത്തിന്റെ  വാതായനങ്ങും തുറന്ന് ശൂന്യമായ പ്രതലത്തിൽ നിന്ന് ഇതര സംസ്ഥാനങ്ങൾ വ്യാപിച്ചു വളർന്നൊരു പ്രസ്ഥാനത്തിന്റെ കാഴ്ചയാണിത്. നാല് സംസ്ഥാനങ്ങൾ,3600 വിദ്യാർത്ഥികൾ, 25  കാമ്പസുകൾ, 50 പള്ളികൾ,35 മദ്രസ്സകൾ, ആയിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ … ലളിതമായ കാൽവെപ്പിൽ നിന്ന് ക്യത്യമായ, ആസൂത്രണ മികവിൽ ക്രിയാത്മകമായ മുന്നേറ്റങ്ങളിലൂടെ ഇരുപത്തി അഞ്ച് സുവർണ്ണ സം വത്സരങ്ങൾ.

ഖാദിസിയ്യ ഹൈലൈറ്റ്സ്

ആയിരക്കണക്കിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
നാലിടങ്ങളില്‍ ശരീഅത്ത് കോളേജുകള്‍
അഞ്ചാം തരം മുതല്‍ പി.ജി വരെ മത-ഭൗതിക സമന്വയ പഠനത്തിന് മികച്ച കാമ്പസുകള്‍
മഖ്ദൂമിയ്യ : ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ ദഅ് വ കാമ്പസ്.
അഞ്ച് ഓഫ് കാമ്പസുകള്‍. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്,സയന്‍സ് പ്രത്യേകം ബാച്ചുകള്‍

ഖുര്‍ആന്‍ മന:പാഠമാക്കൂവാന്‍ 5 കാമ്പസുകള്‍.
സ്കൂള്‍ പഠനത്തോടൊപ്പം ഹിഫ്ളിന് പ്രത്യകം സംരംഭങ്ങള്‍

AC സൗകര്യത്തില്‍ CBSE + ഹിഫ്ള് : പിനക്ള്‍ അക്കാദമി

AC സൗകര്യത്തില്‍ മോറല്‍ സ്റ്റഡി + എന്‍ട്രന്‍സ് കോംപറ്ററ്റീവ് എക്സാം പ്രിപ്പറേഷന്‍ സെന്‍റര്‍ : എലൈറ്റ് അക്കാദമി

പെണ്‍കുട്ടികള്‍ക്ക് വിശാലവും സുരക്ഷിതവുമായ കാമ്പസ്. ഹിഫ്ള്,തര്‍ബിയ്യത്തിന് പ്രത്യേകം ബാച്ചുകള്‍

തിരുനബി പഠന,ഗവേഷണങ്ങള്‍ക്ക് മാത്രമുള്ള ഇന്ത്യയിലെ പ്രഥമ കേന്ദ്രം :ത്വയ്ബ സെന്‍റര്‍

എട്ടിടങ്ങളില്‍ റൗളത്തുല്‍ ഖുര്‍ആന്‍ പ്രീ സ്കൂളുകള്‍

CBSE അംഗീകാരവും ഉന്നത നിലവാരവുമുള്ള രണ്ട് സ്കൂളുകള്‍

ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്ക് വ്യത്യസ്ഥ പദ്ധതികള്‍ RCC യില്‍ എല്ലാ ദിവസവും സൗജന്യ ഭക്ഷണ വിതരണം

ഇന്ത്യന്‍ വെല്‍ഫയര്‍ അസ്സോസിയേഷന്‍ (IWA) ഖാദിസിയ്യയുടെ ദേശീയ ചാരിറ്റി കൂട്ടായ്മ

രണ്ട് പതിറ്റാണ്ട് പിന്നിട്ട സേവന പാരമ്പര്യമുള്ള ഹജ്ജ്-ഉം റ സെല്‍

പുതിയ വായന അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇന്‍ഫോ ഇസ്ലാം മാഗസിന്‍…

അഡ്രസ്

ഖാദിസിയ്യ ഇസ് ലാമിക് കോംപ്ലക്സ് തഴുത്തല മുഖത്തല പി.ഒ കൊട്ടിയം , കൊല്ലം, കേരള - 691577 .

0474 253 1578
admin@quadisiyya.org