ത്വയ്ബ സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ പ്രൊഫറ്റ് മുഹമ്മദ് ﷺ

പ്രവാചക പഠനങ്ങള്‍ക്കായുള്ള ഒരു സ്വതന്ത്ര സംരംഭമാണ് കൊല്ലം ഖാദിസിയ്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ത്വയ്ബ സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ പ്രൊഫറ്റ് മുഹമ്മദ്(സ). തിരുനബി പഠനം സാര്‍വത്രികമാക്കുക എന്ന ലക്ഷ്യത്തോടെ 2016 ഓഗസ്റ്റ് 6 ന് എ.പി അബൂബക്കര്‍ മുസ്ലിയാര്‍ കാന്തപുരത്തിന്‍റെ കാര്‍മികത്വത്തില്‍ സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരിയാണ് ത്വയ്ബ സെന്‍റര്‍ ഡയറക്ടര്‍. തിരുനബി പഠനം വ്യാപകമാക്കുക, സീറത്തുബവിയില്‍ പുതിയ ഗവേഷണങ്ങള്‍ നടത്തുക, പ്രവാചക പഠന സെമിനാറുകള്‍ സംഘടിപ്പിക്കുക, പ്രവാചക പഠനങ്ങളുടെ വിവര്‍ത്തനങ്ങള്‍ തയ്യാറാക്കുക, പൊതു വായനയ്ക്കും പഠനത്തിനും അവസരമൊരുക്കുക, ആഗോളതലത്തിലെ നബി പഠനകേന്ദ്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുക, കരിക്കുലങ്ങള്‍ക്കാവശ്യമായ പ്രവാചക പഠനങ്ങള്‍ സമര്‍പ്പിക്കുക, വിശ്രുതമായ നബി വിജ്ഞാന രചനകളുടെ പഠനക്യാമ്പുകളും ജല്‍സകളും സംഘടിപ്പിക്കുക, പ്രവാചക വിമര്‍ശനങ്ങള്‍ പഠനവിധേയമാക്കുക തുടങ്ങിയ പ്രവാചക പഠന സംബന്ധിയായ ബഹുമുഖ ലക്ഷ്യങ്ങളാണ് മുന്നില്‍ കാണുന്നത്. പ്രസ്തുത ലക്ഷ്യങ്ങള്‍ക്കായി നിരവധി പദ്ധതികളും സെന്‍ററിന് കീഴില്‍ ആവിഷ്കരിച്ചിട്ടുണ്ട്.

ഹൈലൈറ്റ്സ്

ബഹുഭാഷാ ലൈബ്രറി(അറബി, ഉര്‍ദു, മലയാളം, ഇംഗ്ലീഷ്)
ഖത്മുശ്ശമാഇല്‍
റിസപ്ഷന്‍ വിസിറ്റേഴ്സ് ലോഞ്ച്
അര്‍ബഊന്‍ മജ് ലിസ്
സ്കോളേഴ്സ് ഹബ്
ഏകവത്സര സീറത്തുന്നബി കോഴ്സ്(മുഖ്തസര്‍ ബിരുദം കഴിഞ്ഞവര്‍ക്ക് യോഗ്യതാടിസ്ഥാനത്തില്‍ പ്രവേശനം)
ത്വയ്ബ പബ്ലിക്കേഷന്‍സ്
അഹ്ബാബു ത്വയ്ബ ലേണിംഗ് ക്ലബ്

അഡ്രസ്

ഖാദിസിയ്യ ഇസ് ലാമിക് കോംപ്ലക്സ് തഴുത്തല മുഖത്തല പി.ഒ കൊട്ടിയം , കൊല്ലം, കേരള - 691577 .

0474 253 1578
admin@quadisiyya.org