കൊട്ടിയം: ഖാദിസിയ്യ ഇസ്ലാമിക് കോപ്ലക്സിന്‍റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നേതൃസഭ സംഘടിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എച്ച്. ഇസ്സുദ്ദീന്‍ കാമില്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ഖാദിസിയ്യ പ്രസിഡന്‍റ് സിറാജുല്‍ ഉലമാ പി.എ ഹൈദ്രൂസ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ജനറല്‍ സെക്ര’റി ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ കരുനാഗപ്പള്ളി, സയ്യിദ് ഹസ്ബുല്ല ബാഫഖി തങ്ങള്‍, നൈസാം സഖാഫി, ഡോ.മുഹമ്മദ് ഫാറൂഖ് നഈമി, സിദ്ധീഖ് മിസ്ബാഹി കാമില്‍ സഖാഫി, എ.കെ ജലാലുദ്ദീന്‍, അബ്ദുല്‍ ബാരി അല്‍ഖാസിമി, അഡ്വ.മുനീര്‍, ശിഹാബ് ക്ലാപ്പന, എം.എസ് താഹിര്‍ ഹാജി, ഹാശിം തങ്ങള്‍, അബ്ദുല്‍ വഹാബ് മുസ്ലിയാര്‍, ശംസുദ്ദീന്‍ മാസ്റ്റര്‍ പച്ചില, നൗഷാദ് മുസ്ലിയാര്‍ കുിക്കോട്, ഫസ്ലുദ്ദീന്‍ കണ്ണനല്ലൂര്‍, മജീദ് കൊ’ിയം തുടങ്ങിയവര്‍ സംബന്ധിച്ചു. നവാസ് ജൗഹരി സ്വാഗതവും എസ്.ആര്‍ ഫൈസല്‍ നന്ദിയും പറഞ്ഞു.