കൊല്ലം: ഖാദിസിയ്യ ഇസ്ലാമിക് കോംപ്ലക്സിന്‍റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഗ്രാന്‍റ് മീലാദ് സംഘടിപ്പിച്ചു. നവംബര്‍ 12 തിങ്കള്‍ രാവിലെ 10 മണിക്ക് ഖാദിസിയ്യ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഗ്രാന്‍റ് അസ്സം’ി നടു. ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫി പ്രതിജ്ഞാ വാചകങ്ങള്‍ ചൊല്ലി കൊടുത്തു. രാജ്യസുരക്ഷക്കും ധാര്‍മ്മിക മൂല്യങ്ങള്‍ സംരക്ഷിക്കുതിനും മുന്‍പന്തിയില്‍ നില്‍ക്കുമ്െ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ ചെയ്തു. വൈകുരേം നാലുമണിക്ക് ഉമയനല്ലൂര്‍ മഖാമില്‍ നി് ഖാദിസിയ്യ വിദ്യാര്‍ത്ഥികള്‍ മാത്രം അണിനിര പ്രൗഢവും വര്‍ണ്ണാഭവുമായ റാലി സംഘടിപ്പിച്ചു. മഗ് രിബിന് ശേഷം കൊ’ിയം ജംഗ്ഷനില്‍ സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ സംഗമം സയ്യിദ് സൈനുദ്ദീന്‍ ബാഅലവി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിറാജുല്‍ ഉലമ ഹൈദറൂസ് ഉസ്താദിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ സംഗമത്തില്‍ ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി ,സിദ്ദീഖ് മിസ്ബാഹി, ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫി പ്രസംഗിച്ചു. സയ്യിദ് ഹസ്ബുല്ല ബാഫഖി തങ്ങള്‍ സമാപന പ്രാര്‍ത്ഥന നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാദ്ധ്യക്ഷരായി തെരെഞ്ഞെടുക്കപ്പെ’ സിറാജുല്‍ ഉലമ ഹൈദ്രൂസ് ഉസ്താദിനെയും നാല്പത് രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത അള്‍ജീരിയയിലെ ഇന്‍റര്‍നാഷണല്‍ കോഫറന്‍സില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്ത ഡോ.മുഹമ്മദ് ഫാറൂഖ് നഈമിയെയും സംഗമത്തില്‍ പ്രത്യേകം ആദരിച്ചു.അഹ് മദ് സഖാഫി സ്വാഗതവും നവാസ് നഈമി നന്ദിയും പറഞ്ഞു.