നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ബഗ്ദാദില്‍ നിന്ന്

കൊല്ലം: ഖാദിസിയ്യ സിൽവർ ജൂബിലി സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക എത്തുന്നത് വൈജ്ഞാനിക പ്രൗഢിയുടെ പ്രതാപ നഗരമായ ബഗ്ദാദിൽ നിന്നും. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ)ന്റെ ചാരെ ശൈഖ് അനസ് മഹ്മൂദ് ഖലഫ്‌ ഈസാവി ഐസിഫ് നേതൃത്വം മഹ്മൂദ് ഹാജി ഉമ്മുൽ ഖുവൈൻ അവർക്കൾക്ക് പതാക കൈമാറി. ചരിത്ര പ്രസിദ്ധമായ ബസ്വറ കൂഫ തുടങ്ങിയ പൗരാണിക നഗരങ്ങളിലെ വിശ്വപ്രസിദ്ധിമായ മസാറുകളിലൂടെ പതാക നഗരിയിലെത്തും. എസ് എസ് എഫ് ദേശിയ അധ്യക്ഷൻ ഷൗക്കത് നഈമി അൽ ബുഖാരി. ഖാദിസിയ്യ ഡയറക്ടർ ഡോ ഫാറൂഖ് നഈമി അൽ ബുഖാരി. അസ്‌ലം ദുബൈ. ഉനൈസ് ചമ്രവട്ടം തുടങ്ങിയവർ പതാക കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു.

ഖാദിസിയ്യ സിൽവർ ജൂബിലി
ഏപ്രിൽ 26 27.28 കൊട്ടിയം തഴുത്തല